ഫണ്ടില്ല; ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ

Published : Apr 24, 2022, 06:21 AM IST
ഫണ്ടില്ല; ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ

Synopsis

അഞ്ച് മാസങ്ങൾക്ക് മുൻപ് പ്രവൃത്തി തീർത്ത് ഗുണഭോക്താക്കൾക്ക് കൈമാറേണ്ട വീടുകളാണ് തറയിലും പാതിചുമരിലുമൊക്കെയായി കിടക്കുന്നത്. 

വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് (Life Project) കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാക്കത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുന്നത്.

അഞ്ച് മാസങ്ങൾക്ക് മുൻപ് പ്രവൃത്തി തീർത്ത് ഗുണഭോക്താക്കൾക്ക് കൈമാറേണ്ട വീടുകളാണ് തറയിലും പാതിചുമരിലുമൊക്കെയായി ഇങ്ങനെ കിടക്കുന്നത്. വയനാട്ടിലെ മുത്തങ്ങയുൾപ്പടെയുള്ള ആദിവാസി ഊരുകളിൽ 2020- 21 സാമ്പത്തിക വർഷത്തെ ലൈഫ് ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേർക്കും ഇതുവരെ വീടിന്റെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. സ്വന്തമായി ഉണ്ടായിരുന്ന കൂര പൊളിച്ച് വീട് പണി തുടങ്ങിയ പലരും വാടകവീട്ടിലും ബന്ധുവീടുകളിലുമായി അഭയം തേടി.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭ്യമായാൽ നിർമാണം ഉടൻ തുടങ്ങാനാകുമെന്ന് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. പഞ്ചായത്തിൽ നിന്ന് രേഖകൾ അയക്കുന്നതിൽ കാലതാമസമെടുത്തതാണ് ഫണ്ട് വൈകാൻ കാരണമെന്നാണ് സിപിഎം ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ
2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ