രണ്ടാം നിരയിൽ നിന്ന് ഒരു നിര മുന്നിലേക്ക്; ഉമ്മൻചാണ്ടിയുടെ ഇരിപ്പിടം കെ പി മോഹനന്

Published : Aug 07, 2023, 10:30 AM ISTUpdated : Aug 07, 2023, 10:44 AM IST
രണ്ടാം നിരയിൽ നിന്ന് ഒരു നിര മുന്നിലേക്ക്; ഉമ്മൻചാണ്ടിയുടെ ഇരിപ്പിടം കെ പി മോഹനന്

Synopsis

നേരത്തെ രണ്ടാം നിരയിലായിരുന്നു കെ പി മോഹനന്റെ സ്ഥാനം. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് കെപി മോഹനൻ എത്തുകയായിരുന്നു.

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന്. എൽജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ പി മോഹനൻ ഒരു നിര മുന്നിലേക്ക് എത്തിയത്. നേരത്തെ രണ്ടാം നിരയിലായിരുന്നു കെ പി മോഹനന്റെ സ്ഥാനം. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് കെപി മോഹനൻ എത്തുകയായിരുന്നു.

കെപി മോഹനൻ മുൻ നിരയിലേക്ക് വന്നതോടെ ആ ഇരിപ്പിടത്തിലേക്ക് ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എത്തി. ഇതനുസരിച്ച് സഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്. 

ജനക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇന്ധനം, ചെറിയ സങ്കടങ്ങളുമായി വരുന്നവരെ പോലും നിരാശപ്പെടുത്തിയില്ല'

ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ''53 വർഷത്തിന് ശേഷം ഉമ്മൻ ചാണ്ടിയില്ലാതെ നിയമസഭ ചേരുന്നു. ജനകൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇന്ധനം. ചെറിയ സങ്കടങ്ങളുമായി വരുന്നവരെ പോലും അദ്ദേഹം നിരാശപ്പെടുത്തിയില്ല. കേരളത്തിൽ ഇങ്ങനെ സഞ്ചരിച്ച വേറൊരു നേതാവില്ല. ഭക്ഷണം ഇത്രയും കുറച്ച് കഴിച്ച മറ്റൊരു നേതാവുമുണ്ടാകില്ല. ജനസമ്പർക്ക പരിപാടിയുടെ പേരിലല്ല ഉമ്മൻചാണ്ടി അനുസ്മരിക്കപ്പെടേണ്ടത്. പാവപ്പെട്ടവരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേ​ഹം കഠിനാധ്വാനം ചെയ്തു അചഞ്ചലമായ ദൈവവിശ്വാസിയായിരുന്നു ഉമ്മൻചാണ്ടി. ഒരുപാട് പീഢാനുഭവങ്ങളും ക്രൂശിക്കപ്പെടലുകളും ഉണ്ടായി. കുരിശിലേറ്റിയ ശേഷം ക്രൂശിച്ചവർ തന്നെ പറഞ്ഞു. ഉമ്മൻചാണ്ടി നീതിമാനാണെന്ന്.'' വിഡി സതീശൻ ഓർമ്മിച്ചു.

'53 വര്‍ഷത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത നിയമസഭ'; ഓര്‍മ്മകള്‍ പങ്കുവച്ച് ഷാഫി പറമ്പില്‍ 

കാർക്കശ്യക്കാരനായ സ്പീക്കറായിരുന്നു വക്കമെന്നും വി ഡി സതീശൻ അനുസ്മരിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ചാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായിരിക്കുന്നത്. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ