
തിരുവനന്തപുരം: ഒരു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ വാമനപുരം കണിച്ചോടാണ് സംഭവം. ഒരു വയസ്സുള്ള പവിത്ര എന്ന കുഞ്ഞിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കുഞ്ഞിനെ കിടപ്പുമുറിയിലെ പായയിൽ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് കുട്ടിയുടെ അമ്മയെ ചോദ്യംചെയ്തു. താനാണ് കൊല ചെയ്തതെന്ന് കുഞ്ഞിന്‍റെ അമ്മ സമ്മതിച്ചതായി പൊലീസ് പറയുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. കഴുത്തു ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ അച്ഛൻ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനാണ്. ദമ്പതികൾക്ക് എട്ടു വയസ്സുള്ള മറ്റൊരു കുട്ടിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam