
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടി. തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകൾക്ക് വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന.
കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഉള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി, അതിന്റെ വിലയിലെ വർദ്ധനവ് അടിസ്ഥാന വർഗത്തെ സ്വാധീനിക്കാൻ പോന്നവയാണ്. ഈ സാഹചര്യത്തിലാണ് ഉള്ളിവില നിയന്ത്രിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam