ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും

Published : Oct 19, 2026, 11:34 AM ISTUpdated : Oct 19, 2026, 11:36 AM IST
sabarimala

Synopsis

ശബരിമലയിൽ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യുന്നതിൽ ഏജൻസികളുടെ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇതിന് പരിഹാരമായി ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രം ഒടിപി സംവിധാനത്തോടെ മുറികൾ നൽകാൻ തീരുമാനിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. മാറ്റങ്ങൾ നിർദ്ദേശിച്ച് സ്പെഷ്യൽ കമ്മിഷണർ ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇപ്പോൾ ആർക്കും എത്ര മുറികൾ വേണമെങ്കിലും ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ്. തുലാമാസ പൂജയ്ക്ക് 400 മുറികൾ ഓൺലൈൻ ആക്കിയത് ഏജൻസികൾ കയ്യടക്കിയിരുന്നു. ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റൂമുകൾ വളരെ വേഗം ബുക്ക് ചെയ്തു പോയത് ദുരൂഹമായിരുന്നു. അതിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് പുനസംഘടന: യുഡിഎഫ് രാഷ്ട്രീയവും ധാർമികവുമായ ബാധ്യത കാണിച്ചില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്
'സ്വന്തം നിഗമനവും നിലപാടുമുണ്ട്, പരസ്യമായി പറയാനില്ല'; മാസപ്പടി കേസിലെ സർക്കാർ നിലപാടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ