
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല സീസണില്‍ പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെയെങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം ചീഫ് സെക്രട്ടറി തല സമതി അംഗീകരിച്ചില്ല. 1000 തീര്‍ഥാടകരെ മാത്രമായിരിക്കും ഒരു ദിവസം അനുവദിക്കുക. സീസണ്‍ ആരംഭിച്ച ശേഷം സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കാമെന്നും ഉന്നതതലയോഗത്തില്‍ ധാരണയായി.
ശബരിമല മണ്ഡല തീര്‍ത്ഥാടന കാലത്ത് സാധരണ ദിവസങ്ങളിൽ 1000 പേരേയും വാരാന്ത്യങ്ങളില്‍ 2000 പേരേയും വിശേഷ ദിവസങ്ങളില്‍ 5000 പേരേയും അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറ തല സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീര്‍ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീർത്ഥാടകർ എത്താതിരുന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ദേവസ്വം ബോര്‍ഡ് ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അറിയിച്ചു. 15 മണിക്കൂറോളം നട തുറന്നിരിക്കുന്നതിനാൽ കോവിഡ് പ്രോട്ടോക്കാല്‍ പാലിച്ച് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം.
ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം യോഗം പൂര്‍ണമായി തള്ളിയില്ല.. സീസണ്‍ ആരംഭിച്ച് സ്ഥിതി വിലിയിരുത്തിയ ശേശം കൂടുതല്‍ ഭക്തരെ അനുവിദക്കുന്ന കാര്യം പരിഗണിക്കും എന്നാണ് ദേവസ്വത്തെ അറിയിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലക്കലും പമ്പയിലും ആന്‍റിജന്‍ ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും. തുലാമാസ പൂജക്കാലത്ത് സ്വീകരിച്ച നിയന്ത്രണങ്ങള്‍ അതേപടി തുടരാനും ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ആരോഗ്യസെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിണ്ടൻ്റ് എന്നവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam