സംസ്ഥാനത്ത് ഇനി ഡിജിറ്റൽ റീസർവേ മാത്രമെന്ന് റവന്യുമന്ത്രി

By Web TeamFirst Published Aug 18, 2021, 12:23 PM IST
Highlights

ഒരു വില്ലേജിൽ ആദ്യം സർക്കാർ സ്ഥലങ്ങളിൽ റീസർവേ പൂർത്തീകരിക്കും. ഡിജിറ്റൽ റീസർവേ ആയിരിക്കും അന്തിമം. ഡിജിറ്റൽ സർവേയിൽ പരാതികൾ ഉയർന്നാൽ പരിശോധിക്കും.ഡിജിറ്റൽ റീസർവേ പൂർത്തീകരണത്തിലൂടെ ഭൂ അവകാശ തർക്കങ്ങളിൽ തീരുമാനം ആകുമെന്നും റവന്യുമന്ത്രി കെ രാജൻ തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ പദ്ധതി.നാല് ഘട്ടമായി പൂർത്തിയാക്കുന്ന പദ്ധതിയ്ക്ക് 807 കോടി രൂപയാണ് ചെലവ്. 

അധ്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് സർവേ. ഇങ്ങനെ ഒരു വില്ലേജിൽ അഞ്ചര മാസത്തിനുള്ളിൽ ദിവസങ്ങൾക്കുള്ളിൽ റീസർവേ പൂർത്തിയാക്കാം. 

ഒരു വില്ലേജിൽ ആദ്യം സർക്കാർ സ്ഥലങ്ങളിൽ റീസർവേ പൂർത്തീകരിക്കും. ഡിജിറ്റൽ റീസർവേ ആയിരിക്കും അന്തിമം. ഡിജിറ്റൽ സർവേയിൽ പരാതികൾ ഉയർന്നാൽ പരിശോധിക്കും.ഡിജിറ്റൽ റീസർവേ പൂർത്തീകരണത്തിലൂടെ ഭൂ അവകാശ തർക്കങ്ങളിൽ തീരുമാനം ആകുമെന്നും റവന്യുമന്ത്രി കെ രാജൻ തിരുവനന്തപുരത്ത് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!