ഇനി മണിക്കൂറുകൾ മാത്രം, കടലോളം പ്രതീക്ഷയിൽ തീരം; നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

Published : Jul 31, 2026, 05:05 PM IST
Kollam fishing video

Synopsis

ചാകര പ്രതീക്ഷയിൽ ആയിരത്തോളം യാനങ്ങൾ കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. നിരോധന കാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച മത്സ്യം ലഭിച്ചതിനാൽ ഇത്തവണയും വൻതോതിൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

കൊല്ലം: സംസ്ഥാനത്ത് മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ ഒൻപതിന് ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രിയോടെയാണ് അവസാനിക്കുന്നത്. കടലോളം പ്രതീക്ഷയുമായി സംസ്ഥാനത്ത് ആയിരത്തോളം യാനങ്ങൾ ചാകരക്കോള് കൊയ്യാൻ കടലിലേക്ക് ഇറങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച രീതിയിൽ മത്സ്യം ലഭിച്ചിരുന്നതിനാൽ വൻതോതിൽ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയവ ധാരാളമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപത്തേക്ക് എത്തിക്കും. തുടർന്ന് പാലത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റി രാത്രി 12 മണിക്ക് ശേഷം ബോട്ടുകൾ കടലിലേക്ക് പുറപ്പെടും. കടലിൽ പോകുന്നവരും ഹാർബറുകളിലും ഐസ് ഫാക്ടറികളിലും ജോലി ചെയ്യുന്നവരുമായ ഇതരസംസ്ഥാന തൊഴിലാളികളിൽ 80 ശതമാനം പേരും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ വെള്ളി, ശനി ദിവസങ്ങളിലായി മടങ്ങിയെത്തും. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഹാർബറുകളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളും സജീവമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത മോട്ടോർ ഘടിപ്പിക്കാത്ത ബോട്ടുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിരോധനത്തിന്റെ ഭാഗമായി മെയ് 15 മുതൽ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകളും തുറന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വീണ്ടും കെഎസ്‌യു കൊടിമരം സ്ഥാപിച്ചു
ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും സന്തോഷവാർത്ത! ഓണം ഉത്സവബത്തയിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ