
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്തേ കിട്ടിയുള്ളുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണ് അത്. രാഹുലിന്‍റെ പേരുള്ള ഒരു കത്ത് മാത്രമേ കേരളത്തിൽ നിന്ന് എഐസിസിക്ക് മുന്നിൽ കിട്ടിയിട്ടുള്ളു.ആ കത്തിന് അംഗീകാരം നൽകിയാണ് എഐസിസി രാഹുലിനെ സ്ഥാനാർത്ഥി ആക്കിയത്.കെ മുരളീധരന്‍റെ പേര് എഴുതിയ കത്ത് സി പി എം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണെന്നും ദീപാദാസ് മുൻഷി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam