കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂറിന്റെ പുതിയ നിർദ്ദേശം

Published : Oct 22, 2026, 05:56 PM IST
Om Prakash Mathur

Synopsis

കേരളത്തിന്റെ പുതിയ ഗവർണ്ണറായി ചുമതലയേൽക്കുന്ന ഓം പ്രകാശ് മാഥൂർ ലോക്ഭവനിൽ പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണം മതിയെന്ന നിർദ്ദേശം നൽകി. മുൻ ഗവർണ്ണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്കില്ലായിരുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ മാഥൂർ നാളെയാണ് ഗവർണ്ണറായി സ്ഥാനമേൽക്കുന്നത്.

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്. നാളെ ഗവർണ്ണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഗവർണ്ണറായിരുന്ന രാജേന്ദ്ര ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. അതിഥികളും ജീവനക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഇതിൽ നിന്നാണ് പുതിയ ഗവർണ്ണറുടെ വരവോടെ പൂർണ്ണമായും വെജിറ്റേറിയൻ രീതിയിലേക്ക് ക്രമീകരണങ്ങൾ മാറുന്നത്.

സിക്കിം ഗവർണ്ണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണ്ണറായി നേരത്തെ നിയമിച്ചിരുന്നു. സ്ഥാനമൊഴിയുന്ന ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണ്ണറായി ചുമതലയേൽക്കും. കേരള ഗവർണ്ണറായിരിക്കെത്തന്നെ തമിഴ്നാടിന്റെ അധിക ചുമതലയും ആർലേക്കർ വഹിച്ചുവരികയായിരുന്നു. കൂടാതെ, സുധ യാദവിനെ കർണ്ണാടക ഗവർണ്ണറായും നിയമിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതിർന്ന നേതാവായ ഓം പ്രകാശ് മാഥൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബി.ജെ.പിയുടെ ഗുജറാത്ത് സംസ്ഥാന ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഇദ്ദേഹം. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന നേതാവായ ഓപി മാഥൂർ, ബി.ജെ.പിയിൽ എത്തുന്നതിന് മുമ്പ് ഏറെക്കാലം ആർ.എസ്.എസ് പ്രചാരകനായും മോദിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കും
തെറ്റായ പ്രചാരണം നടത്തി എസ്എംഎ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിൽ ആക്കരുത്: എസ്എടി ആശുപത്രി സൂപ്രണ്ട്