
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലന ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ലഭിക്കും. ബിരുദ വിദ്യാർത്ഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് ആകെ 9,600 രൂപയും ലഭിക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതിയായ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമിന്‍റെ ഭാഗമായാണ് പദ്ധതി. കേന്ദ്രവും സംസ്ഥാനവും സഹകരിച്ചാണ് വിദ്യാര്‍ത്ഥി സ്റ്റൈപൻഡ് നല്‍കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam