തോമസ് ഐസകിനും വിജയരാഘവനും മറുപടിയുമായി ഉമ്മൻ ചാണ്ടി

Published : Feb 16, 2021, 12:29 PM IST
തോമസ് ഐസകിനും വിജയരാഘവനും മറുപടിയുമായി ഉമ്മൻ  ചാണ്ടി

Synopsis

യുഡിഎഫ് കാലത്ത് ലിസ്റ്റ് നീട്ടാൻ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ എ.വിജയരാഘവനെ  വെല്ലുവിളിക്കുന്നതായി ഉമ്മൻ ചാണ്ടി.

തിരുവനന്തപുരം: മന്ത്രി തോമസ് ഐസകിനും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് കാലത്ത് പിഎസ്.സി ലിസ്റ്റ് പണം വാങ്ങി കാലാവധി നീട്ടി നൽകിയെന്ന ആരോപണം തെളിയിക്കാൻ ഉമ്മൻ ചാണ്ടി വിജയരാഘവനെ വെല്ലുവിളിച്ചു. 

പെട്രോൾ നികുതി കുറയ്ക്കണമെന്ന ആവശ്യത്തിൽ യുഡിഎഫിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസകിന് മറുപടിയായി ജനങ്ങളുടെ ജീവിത പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോൾ മണ്ടത്തരം വേണ്ടെന്ന് പറയുന്നവർ ഏത് കാലഘട്ടത്തിൻ ജീവിക്കുന്നവരാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. 

സെക്രട്ടേറിയറ്റിന് മുന്നിൽ ഷാഫി പറമ്പിലും ശബരീനാഥും നടത്തുന്ന നിരാഹാര സമരവേദിയിൽ എത്തിയ ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ധനവില വര്‍ധനവിനിടെ നടത്തുന്ന ഉപവാസ സമരവേദിയിലും എത്തി.

ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാരിന് വലിയ വില നൽകേണ്ടി വരും. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഈ സർക്കാറിൻ്റെ സൃഷ്ടിയാണ്. യുഡിഎഫ് കാലത്ത് ലിസ്റ്റ് നീട്ടാൻ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ എ.വിജയരാഘവനെ താൻ വെല്ലുവിളിക്കുന്നു.

ജനങ്ങളുടെ വികാരം മനസിലാക്കുന്ന സർക്കാർ അധിക നികുതി വേണ്ടെന്ന് വയ്ക്കും. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോൾ മണ്ടത്തരം വേണ്ടെന്ന് പറയുന്നവർ ഏത് കാലഘട്ടത്തിൻ ജീവിക്കുന്നവരാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്