
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് - ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് - ബിജെപി ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉമ്മൻ ചാണ്ടി വെല്ലുവിളിച്ചു.
എൽഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും ബാലശങ്കറിൻ്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും പറഞ്ഞു. പിണറായിക്ക് മുഖ്യമന്ത്രിയായി തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളിൽ വിജയം ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള ധാരണയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. സർക്കാരിൻറെ ഓരോ അഴിമതികളും പുറത്തു കൊണ്ടുവന്ന ചര്‍ച്ചയാക്കിയ പ്രതിപക്ഷ നേതാവിനെ പിന്നിലാക്കാൻ ആണ് പി ആർ ഏജൻസികളുടെ നീക്കമെന്നും അതാണ് സര്‍വ്വേകളിൽ കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam