'പിന്തുണ ഇടതുമുന്നണിക്ക്'; യാക്കോബായ ആസ്ഥാനത്ത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും എത്തും, ശ്രീധരൻപിള്ളയും

Web Desk   | Asianet News
Published : Jan 29, 2021, 12:28 AM ISTUpdated : Jan 29, 2021, 11:39 AM IST
'പിന്തുണ ഇടതുമുന്നണിക്ക്'; യാക്കോബായ ആസ്ഥാനത്ത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും എത്തും, ശ്രീധരൻപിള്ളയും

Synopsis

ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ ഇന്ന് യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തും. സഭാ ആസ്ഥാനമായ എറണകുളം പുത്തൻ കുരിശിൽ എത്തി ബസേലിയോസ് തോമസ് പ്രഥമൻ ബാവയുമായി കൂടിക്കാഴ്ച നടത്തു. വൈകിട്ട് നാലിനാകും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എത്തുക.

ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്. പള്ളിത്തർക്കത്തിൽ ഓർഡിനസ് കൊണ്ടുവരുന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഉന്നയിക്കും. ഇതിനിടെ മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും പുത്തൻ കുരിശിലെ സഭാ ആസ്ഥാനത്ത് ഇന്ന് എത്തുന്നുണ്ട്. യാക്കോബായ ഓർത്തോഡോക്സ് പള്ളിത്തർക്കം പരിഹിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ശ്രീധരൻപ്പിള്ള എത്തുന്നത്.

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ