പാമോയിൽ കേസിൽ തന്നെ പ്രതിചേര്‍ത്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥർ രക്ഷപ്പെടുമായിരുന്നു : ഉമ്മന്‍ ചാണ്ടി

Published : Jun 05, 2022, 06:53 AM IST
പാമോയിൽ കേസിൽ തന്നെ പ്രതിചേര്‍ത്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥർ രക്ഷപ്പെടുമായിരുന്നു : ഉമ്മന്‍ ചാണ്ടി

Synopsis

ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജിജി തോംസൺ എന്നാണ് പുസ്തക പ്രകാശന ചടങ്ങില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്. 

തിരുവനന്തപുരം: പാമോയിൽ കേസിൽ തന്നെ കൂടി പ്രതിചേർത്തിരുന്നെങ്കിൽ ഉദ്യോഗസ്ഥർ രക്ഷപ്പെടുമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്‍റെ പുസ്തകപ്രകാശന ചടങ്ങിലാണ് ഉമ്മൻചാണ്ടിയുടെ പരാമർശം.

ഓദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങൾ നർമ്മത്തിൽ അവതരിപ്പിച്ച നത്തിംഗ് പേഴ്സണൽ എന്ന ജിജി തോംസന്‍റെ പുസ്തകമാണ് മുന്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തത്.എപ്പോഴും ചിരിക്കുന്ന ചീഫ് സെക്രട്ടറി.ജിജി തോംസണെന്ന മുൻ ചീഫ് സെക്രട്ടറിയെ മഹാഭൂരിപക്ഷവും ഓർത്തെടുക്കുന്നത് അങ്ങനെയാണ്.ഓദ്യോഗിക ഉത്തരവാദിത്വങ്ങൾക്കിടയിലെ സംഭവങ്ങൾ ചിരിപടർത്തുന്ന അനുഭവങ്ങളായി ജിജി തോംസൺ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്.

ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജിജി തോംസൺ എന്നാണ് പുസ്തക പ്രകാശന ചടങ്ങില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്. പാമോയിൽ കേസിൽ ഉദ്യോഗസ്ഥരെ വേട്ടയാടിയ്ത് വെറുതെയാണെന്നും മുൻ മുഖ്യമന്ത്രി പഞ്ഞു.

ആരെയും വേദനിപ്പിക്കാതിരിക്കാൻ ളും പേരും മാറ്റി കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമെന്ന മുൻകൂർ ജാമ്യത്തോടെയാണ് നത്തിംഗ് പേർണസ‌ൽ എന്ന പുസ്തകം. നത്തിംഗ് ഒഫീഷ്യൽ എന്ന പേരിൽ നേരത്തെ പുറത്തിറക്കിയ പുസ്തകത്തിന്റെ തുടർച്ചയായാണ് നത്തിംഗ് പേർസണൽ.

കഴി‍ഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതി ഉപേക്ഷിക്കാനുള്ള കാരണമെന്ത്? ഉമ്മന്‍ചാണ്ടി

അയ്യങ്കാളിപ്പട ഒളിവിലിരുന്ന് അഭിമുഖം കൊടുത്തതെങ്ങനെ, നായനാരെ മുള്‍മുനയിലാക്കി ഉമ്മന്‍ചാണ്ടി!

എന്താണ് പാമോയില്‍ കേസ് ?

കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു അഴിമതി ആരോപണമാണ് പാമോയിൽ കേസ്. 1991-92-കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ്‌ എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുൻ ചീഫ് വിജിലൻസ് കമ്മിഷണറായിരുന്ന പി ജെ തോമസ്‌ ആയിരുന്നു അക്കാലത്ത് കേരളത്തിലെ സിവിൽ സപ്ളൈസ് സെക്രട്ടറി. പ്രസ്തുത കേസിൽ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലൻസ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹം 2011 മാർച്ചിൽ തത്സ്ഥാനം രാജി വയ്ക്കുകയുണ്ടായി .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി