സുധാകരന് പൂര്‍ണ പിന്തുണയെന്ന് ഉമ്മൻ ചാണ്ടി; പാർട്ടിക്ക് ദിശാബോധം നൽകാൻ സാധിക്കുന്ന വ്യക്തിയെന്ന് ചെന്നിത്തല

By Web TeamFirst Published Jun 8, 2021, 6:43 PM IST
Highlights

പാർട്ടിയെയും മുന്നണിയും ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ സുധാകരന്  കഴിയട്ടെ എന്നാശംസിക്കുന്നു. ഹൈക്കമാൻ്റ് തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്യും. പ്രത്യേക പേരുകൾ ആരും നിർദ്ദേശിച്ചിരുന്നില്ല എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ദില്ലി: കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയോ​ഗിച്ചു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പാർട്ടിക്ക് നല്ല ദിശാബോധം  നൽകി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന വ്യക്തിയാണ് സുധാകരൻ. ഒരു പേരും താൻ പ്രത്യേകം നിർദ്ദേശിച്ചിരുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാർട്ടിയെയും മുന്നണിയും ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ സുധാകരന്  കഴിയട്ടെ എന്നാശംസിക്കുന്നു. ഹൈക്കമാൻ്റ് തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്യും. പ്രത്യേക പേരുകൾ ആരും നിർദ്ദേശിച്ചിരുന്നില്ല എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഹൈക്കമാന്റ് തീരുമാനം അം​ഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. താൻ ഒരു പേരും ഹൈക്കമാൻഡിനോട് പറഞ്ഞില്ല. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങൾ തീരുമാനിച്ചത്. കോൺഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read Also: 'പ്രഖ്യാപനത്തിന് മുന്നെ തീരുമാനം പരസ്യമാക്കി', സുധാകരനോട് ഹൈക്കമാൻഡിന്‍റെ അതൃപ്തി താരീഖ് അൻവർ അറിയിച്ചു...

 

click me!