വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിൻവലിച്ചത്. സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ നേരത്തേ റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിവാദമായ ഉത്തരവ് പിൻവലിച്ചത്.

തിരുവനന്തപുരം: സ്കൂളുകളിൽ ബാല​ഗോകുലം പ്രസിദ്ധീകരണമായ മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിൻവലിച്ചത്. സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ നേരത്തേ റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിവാദമായ ഉത്തരവ് പിൻവലിച്ചത്.

ദേശീയ അധ്യാപക പരിഷത്തിനാണ് സ്കൂളുകളിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയിരുന്നത്. ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാസികയും സഹകരിച്ചാണ് യം​​ഗ് സ്കോളർ എക്സാം എന്ന പേരിൽ പരീക്ഷ നടത്തിയിരുന്നത്. യുപി, ഹൈസ്കൂൾ തല വിദ്യാർഥികൾക്കായിരുന്നു പരീക്ഷ. സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയാണ് ദേശീയ അധ്യാപക പരിഷത്ത്. ബാല​ഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി.

ഒക്ടോബർ 30-ന് സ്കൂൾതലങ്ങളിലെ പരീക്ഷ നടന്നിരുന്നു. നവംബർ 14-ന് സബ് ജില്ലാ തലങ്ങളിലെ പരീക്ഷകളും നടത്താൻ തീരുമാനിച്ചു. നവംബർ 22-നാണ് ജില്ലാ തലത്തിലെ പരീക്ഷ. ഇതിനിടെ, പരീക്ഷയ്ക്ക് അനുമതി നൽകിയത് വിവാദമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെട്ടത്.