'പാര്‍ട്ടിയെ നയിക്കാന്‍ ചെന്നിത്തല വേണം'; സമ്മര്‍ദ്ദം ശക്തമാക്കി ഉമ്മന്‍ ചാണ്ടി, നേതാക്കളെ ഫോണില്‍ വിളിച്ചു

Published : May 21, 2021, 09:43 AM IST
'പാര്‍ട്ടിയെ നയിക്കാന്‍ ചെന്നിത്തല വേണം'; സമ്മര്‍ദ്ദം ശക്തമാക്കി ഉമ്മന്‍ ചാണ്ടി, നേതാക്കളെ ഫോണില്‍ വിളിച്ചു

Synopsis

ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ആരെന്നതില്‍ കോണ്‍​ഗ്രസില്‍ പ്രതിസന്ധി തുടരുന്നു. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിലകൊള്ളുമ്പോള്‍ യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. 

എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിന്മേല്‍ തുടർചർച്ചകൾ നടക്കും. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോൾ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടകകക്ഷികളുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനീതിയുടെ കസേരകൾ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം! 90 ദിവസം കൂടി, പിണറായി സർക്കാരിനെതിരെ പുതിയ ക്യാംപെയിനുമായി കോൺഗ്രസ്
പ്രതീക്ഷിച്ചത് അതിവേഗ റെയിലും എയിംസും, ആവശ്യപ്പെടാതെ കിട്ടിയത് കടലാമ സംരക്ഷണം; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കടലാമ സംരക്ഷകര്‍