
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് ഉമ്മൻചാണ്ടി. അനുവിന്‍റെ കുടുംബത്തിന് ആശ്വാസം പകരാൻ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയില്ല എന്നത് ഖേദകരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു
പിഎസ്‍സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്‍റെ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അച്ഛനോടും അമ്മയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. എംഎൽഎമാരായ ഷാഫി പറമ്പിൽ കെഎസ് ശബരീനാഥൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം കാരക്കോണത്തെ വീട്ടിലെത്തിയിരുന്നു.
ആത്മഹത്യാ വിവരം അറിഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പഠിച്ചവർക്ക് എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു എംഎൽഎ സികെ ഹരീന്ദ്രൻ വീട്ടിൽ പോയി ചോദിച്ചപ്പോൾ പറഞ്ഞത് എന്ന് അനുവിന്‍റെ അച്ഛൻ സുകുമാരൻ നായർ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam