ഓപ്പറേഷൻ തൂഫാൻ; 'ഓണക്കാലത്ത് ശക്തമായ പരിശോധന, വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി': രമേശ് ചെന്നിത്തല

Published : Aug 17, 2026, 12:51 PM IST
Ramesh chennithala

Synopsis

കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല. തൂഫാന്റെ ഭാഗമായി വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. എസ് എച്ച് മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ടുദിവസത്തിനകം തന്നെ എസ്ഐ മാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

17 കാരന്‍ ശിവസൂര്യയുടെ തിരോധനം; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു
'ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് പദവിക്ക് നിരക്കാത്ത നടപടി': മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം ജോൺ