പുകഴ്ത്തലുകൾക്കും വിവാദങ്ങൾക്കുമിടെ നൂറു ദിനം പിന്നിട്ട് തൂഫാൻ; നഗര-ഗ്രാമ ഭേദമില്ലാതെ തൂഫാൻ കാറ്റ്, പൊലീസിനും പ്രശംസ

Published : Sep 09, 2026, 05:52 AM IST
Operation Toofan

Synopsis

സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ നൂറു ദിനം പിന്നിട്ടു. പതിനായിരത്തിലധികം അറസ്റ്റുകളും കേസുകളും രേഖപ്പെടുത്തിയ ഈ പദ്ധതിക്ക് ജനകീയ പിന്തുണ ലഭിച്ചെങ്കിലും ചില വിവാദങ്ങളും നേരിടേണ്ടി വന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ഇന്ന് നൂറു ദിനം പിന്നിടുന്നു. വിഡി സതീശൻ സർക്കാരിൻെറ ഏറ്റവും ജനകീയ പദ്ധതിയായി തൂഫാൻ മാറി കഴിഞ്ഞു. ലഹരി സംഘങ്ങളെ പിടികൂടുന്നതിനിടെ വിവാദങ്ങളും തൂഫാനുണ്ടാക്കി. രണ്ടാം ഘട്ടത്തിൽ തൂഫാൻ ആഞ്ഞടിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

നഗര-ഗ്രാമ ഭേദമില്ലാതെ തൂഫാൻ കാറ്റ് ആഞ്ഞുവീശുന്നു. പൊലീസിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമുണ്ടായപ്പോള്‍ ഇത് വരെ പി ടിയിലായത് 11085 പേരാണ്. 10256 കേസുകള്‍ രജിസ്റ്റർ ചെയ്തു. ലഹരിവ്യാപകമായ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ അവരുടെ ഭാഷയിൽ തൂഫാൻ സന്ദേശമെത്തിച്ച് ആഭ്യന്തരമന്ത്രി ഇറങ്ങി. ജില്ലാ തലങ്ങളിൽ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ പൊലീസ് മത്സരിച്ച് ജോലി ചെയ്തു. മലപ്പുറത്ത് എംഡിഎയുമായി മൂന്നുപേരെ പിടികൂടിയത് എടുത്ത പറയാവുന്ന നേട്ടമാണ്. തൂഫാൻ തരംഗത്തിനിടെ മുഖ്യമന്ത്രി വിഡി സതീശനുമായി അടുപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കാസർഗോർഡ് പിടികൂടിയത് വിവാദ കൊടുങ്കാറ്റുയർത്തി. അന്വേഷണം അട്ടിമറിക്കുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. പക്ഷേ തുടരന്വേഷണം നടത്തി ഒരു വിദേശി ഉള്‍പ്പെടെ ലഹരി എത്തിച്ച് പ്രതികളെ പിടികൂടി ആക്ഷേപങ്ങളെ മറികടക്കാൻ പൊലീസ് ശ്രമിച്ചു. കോഴിക്കോട് ലഹരിക്കേസിൽ മൂന്നു അധ്യാപികമാർ പിടിയിലായത് ഞെട്ടലുണ്ടാക്കി. ഇതിൽ മുഖ്യപ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. മോഹൻലാൽ ഉള്‍പ്പെടെ തൂഫാൻ വാര്യരായി രംഗത്തെത്തിയപ്പോള്‍ വിവിധ മേഖലയിൽ നിന്നും തൂഫാന് വൻ കൈയടി ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് തൂഫാൻെറ രണ്ടാം ഘട്ടം.

കേരളത്തിലേക്കെത്തിക്കുന്ന വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും ഒരു പരിധിവരെ പിടികൂടാൻ കഴിയുന്നുണ്ടെങ്കിലും ഇതരസംസ്ഥാനങ്ങളിൽ നിന്നും ലഹരി ഒഴിക്കുന്ന മുഖ്യകണ്ണികളെ കണ്ടെത്താൻ ഇപ്പോഴും പൊലീസിന് കഴിയുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടിയെങ്കിലും ഇപ്പോഴും ലഹരി ഒഴുക്ക് തുടരുകയാണ്. ലഹരി വിൽക്കുന്ന പണം കൈമാറുന്ന ലഹാവസംഘങ്ങൾക്കും തടയാൻ പൊലീസിന് കഴിഞ്ഞില്ല. നൂറുദിനം പിന്നിടുന്ന തൂഫാൻ സ്ഥിരം സംവിധാനമാക്കി കൂടുതൽ സേനകളെ വിന്യക്കുമ്പോൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം, ആശ്വാസമഴയ്ക്കും സാധ്യത
ഇതര ജില്ലക്കാരായ രണ്ട് യുവാക്കൾ കൊച്ചിയിൽ പിടിയിൽ; ഇരുവരുടെയും കൈയ്യിൽ നിന്ന് 89 ഗ്രാം എംഡിഎംഎ പിടികൂടി