Niyamasabha | ചോദ്യോത്തരവേളയിലെ അവസരം; സ്പീക്കറും പ്രതിപക്ഷവും തമ്മിൽ തർക്കം

By Web TeamFirst Published Nov 10, 2021, 12:54 PM IST
Highlights

എല്ലാവർക്കും പരിഗണന നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കർ  എന്നാൽ റോജി വേറൊരു ഭാഷ ഉപയോഗിക്കുന്നുവെന്നും മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്നും കുറ്റപ്പെടുത്തി. 

ചോദ്യോത്തരവേളയിൽ(Question hour) അവസരം നൽകുന്നതിനെ ചൊല്ലി നിയമസഭയിൽ( Niyamasabha) സ്പീക്കറും പ്രതിപക്ഷവും തമ്മിൽ തർക്കം. ഉപചോദ്യം അനുവദിക്കുന്നതിൽ പക്ഷപാതം എന്നായിരുന്നു യുഡിഎഫ് എംഎല്‍എ റോജി എം ജോണിന്റെ (Roji M John) വിമർശനം. എല്ലാവർക്കും പരിഗണന നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കർ  എന്നാൽ റോജി വേറൊരു ഭാഷ ഉപയോഗിക്കുന്നുവെന്നും മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്നും കുറ്റപ്പെടുത്തി.

ഉപചോദ്യത്തിന്‍റെ കണക്ക് വയ്ക്കാൻ തയാറാണ്. ന്യായമായ പരിഗണന എല്ലാവർക്കും നൽകാറുണ്ട്. പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ, ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാറുണ്ടെന്നും സ്പീക്കർ സഭയെ അറിയിച്ചു. സിനിമാ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം സഭയിര്‍ ചര്‍ച്ചാ വിഷയമായി. നടന്‍ ജോജു ജോര്‍ജുമായി(Joju George) ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളിലെ സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാണ് ചര്‍ച്ചയായത്. നടനും എംഎല്‍എയുമായ മുകേഷ് ആണ് വിഷയം സഭയിലുന്നയിച്ചത്.

ജോജു പ്രതിഷേധിച്ചത് ഒരു പൗരനെന്ന നിലയില്‍ മാത്രമാണ്. ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു. യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഈ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണെന്നും മുകേഷ് സഭയില്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 

click me!