കോൺ​ഗ്രസിൽ എതിർപ്പ്; ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

Published : Sep 28, 2026, 08:08 AM IST
DYSP A Umesh

Synopsis

ചേവായൂ‍ർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അടക്കം ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

കോഴിക്കോട്: ലൈംഗിക പരാതിയിൽ സസ്പന്‍ഷൻ നടപടി നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായിരുന്നു. ഡിസിസി പ്രസിഡൻ്റ് അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം പിൻവലിച്ചത്. ചേവായൂ‍ർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അടക്കം ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണം: കേരളത്തിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
വഖഫ് ബോർഡ് പിരിച്ചു വിടാൻ സർക്കാർ, അം​ഗങ്ങളിൽ പലർക്കും യോഗ്യതയില്ല, രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും