വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്, വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി, രേഖകൾ 17ന് കൈമാറും

Published : Feb 11, 2026, 02:08 PM IST
satheesan, vinodini

Synopsis

കോഴിക്കോട് ആസ്ഥാനമായുള്ള ഷെൽട്ടർ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിനോദിനിക്ക് വീട് വെച്ച് നൽകുന്നതിനുള്ള പ്രവർത്തികൾ തുടങ്ങും.

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിയ്ക്ക് വീട് വെക്കാനുള്ള ഭൂമിയുടെ രജിസ്ട്രേഷൻ നടന്നു. കേരള ലോക്കൽ സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷനാണ് ഭൂമി വാങ്ങി നൽകിയത്. വീടുവെക്കാൻ സ്ഥലമില്ലെന്ന് കുടുംബം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേരള ലോക്കൽ സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷനെ വസ്തു വാങ്ങി നൽകുന്നതിന് പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ പല്ലശ്ശന പഞ്ചായത്തിൽ പല്ലാവൂർ എന്ന സ്ഥലത്താണ് 5 സെൻ്റ് ഭൂമി നൽകിയത്. പതിനേഴാം തീയതി പ്രതിപക്ഷ നേതാവ് പാലക്കാട് എത്തുമ്പോൾ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ രേഖകൾ കൈമാറും.അതിനുശേഷം കോഴിക്കോട് ആസ്ഥാനമായുള്ള ഷെൽട്ടർ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിനോദിനിക്ക് വീട് വെച്ച് നൽകുന്നതിനുള്ള പ്രവർത്തികൾ തുടങ്ങും.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഞ്ചിനീയറിങ് വിദ്യാർത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
ബഹളമുണ്ടാക്കിയ ആളെ വീട്ടിലെത്തിക്കാൻ പൊതുപ്രവ‌ർത്തകനെ ഏൽപ്പിച്ച് പൊലീസ്, പിന്നാലെ പ്രതിയുടെ മട്ടുമാറി, ഒപ്പം ചെന്നയാൾക്ക് ക്രൂര മർദനം