'ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല'; സരൾ ബില്ല് എന്നാണ് പേരെങ്കിലും കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ, രൂക്ഷ വിമർശനം

Published : Oct 29, 2026, 03:45 PM ISTUpdated : Oct 29, 2026, 04:09 PM IST
pinarayi vijayan

Synopsis

കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ബില്ല് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ത്രിതല കമ്മിറ്റിയാണോ ഈ തീരുമാനങ്ങൾ എടുത്തത് എന്ന ചോദ്യം ഉയർന്നു. കൂടുതൽ ശക്തമായ എതിർപ്പും പ്രതിഷേധവും നാട്ടിൽ ഉയർന്നു വരുമെന്നും പിണറായി വിജയൻ പറഞ്ഞു.

‘കേരളത്തിൻറെ ഓരോ മേഖലയും സർക്കാർ തകർക്കുകയാണ്. ഇന്നലെ തീരദേശ മേഖല, ഇന്ന് തണ്ണീർത്തടങ്ങളെയും നെൽവയലുകളെയും ബാധിക്കുന്ന പ്രശ്നമാണ്. സഭയിൽ ചർച്ച നടത്തുമ്പോൾ സ്പീക്കർ തന്നെ ചോദ്യം ഉന്നയിച്ചു’. ത്രിതല കമ്മിറ്റി തന്നെയാണോ തീരുമാനം എടുക്കുന്നതെന്ന് സ്പീക്കർ ചോദിച്ചു. ഉദ്യോഗസ്ഥ കമ്മിറ്റിക്ക് അധികാരം കൈമാറുന്നു. നെൽവയലുകൾ മാഫിയകൾക്ക് തീറെഴുതുന്ന അവസ്ഥ വരും. സരൾ ബില്ല് എന്നാണ് പേരെങ്കിലും കരാള ബില്ലായി മാറുമെന്നും നമ്മുടെ നാടിൻറെ തനിമ തകർക്കാനുള്ള നീക്കങ്ങൾ സർക്കാർ തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലിക്കറ്റ് സർവ്വകലാശാല സംഘര്‍ഷം: 'ലീഗ് ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്തണം', കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പിണറായി വിജയൻ
മന്ത്രിമാർക്കും എംഎൽഎമാർക്കും മാത്രമല്ല, സന്തോഷം തദ്ദേശ ജനപ്രതിനിധികൾക്കും; ഓണറേറിയം കൂട്ടാൻ തീരുമാനം, ജനുവരിയിൽ പുതിയ തുക ലഭ്യമാക്കുമെന്ന് സർക്കാർ