'പണം വാങ്ങി ക്വാറന്‍റീൻ ക്രൂരത', മുഖ്യമന്ത്രിക്ക് ധിക്കാരമെന്ന് ചെന്നിത്തല

By Web TeamFirst Published May 30, 2020, 11:21 AM IST
Highlights

'പ്രവാസികള്‍ ക്വാറന്‍റീൻ പണം കൊടുക്കണമെന്ന സര്‍ക്കാര്‍ നിലപാട് ക്രൂരമായ നടപടിയാണ്. പ്രവാസികളെ അപമാനിക്കുകയാണ് ചെയ്യുന്നത്'

തിരുവനന്തപുരം: പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ക്രൂരമായ നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രവാസികൾക്കും ക്വാറന്‍റീൻ സൗജന്യമാക്കണം. പ്രവാസികള്‍ ക്വാറന്‍റീൻ പണം കൊടുക്കണമെന്ന സര്‍ക്കാര്‍ നിലപാട് ക്രൂരമായ നടപടിയാണ്. പ്രവാസികളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എല്ലാ കക്ഷികളും ഇതിനെതിരെ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ധിക്കാരമാണെന്നും ചെന്നിത്തല ആരോപിച്ചു.

കൊവിഡ് നേരിടുന്നതിൽ സംസ്ഥാന സര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ ന്യൂനതകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടും. അത് പക്ഷെ അംഗീകരിക്കാൻ സർക്കാർ തയ്യാറല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബെവ് കോ ആപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കമ്പനി തെരഞ്ഞെടുത്തത്. സിപിഎം സഹയാത്രികന്റെ കമ്പനിയെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ചെന്നിത്തല ആരോപിച്ചു.

പെയ്ഡ് ക്വാന്റീൻ നിർത്തണമെന്നും തീരുമാനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും ബെന്നി ബഹന്നാനും വ്യക്തമാക്കി. പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ യുഡിഎഫ് പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കള്‍.


 

 

 

click me!