കോട്ടയത്ത് ഗുരുതര അനാസ്ഥ; കൊവിഡ് ആശുപത്രിയിൽ നഴ്സ് അഭിമുഖത്തിനായി ആയിരത്തിലേറെ പേർ

Web Desk   | Asianet News
Published : May 30, 2020, 11:12 AM ISTUpdated : May 30, 2020, 12:29 PM IST
കോട്ടയത്ത് ഗുരുതര അനാസ്ഥ; കൊവിഡ് ആശുപത്രിയിൽ നഴ്സ് അഭിമുഖത്തിനായി ആയിരത്തിലേറെ പേർ

Synopsis

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് മുൻഗണന നൽകിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണ് ജില്ലാ ആശുപത്രി

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോട്ടയം ജില്ലയിൽ നഴ്‌സുമാർക്കായി അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് അഭിമുഖം നടത്തുന്നത്. ആയിരത്തിലേറെ പേർ ആശുപത്രി മതിൽക്കെട്ടിന് അകത്തും പുറത്തുമായി വരിനിൽക്കുകയാണ്. ഇവർ സാമൂഹിക അകലം പോലും പാലിക്കുന്നില്ല.

റോഡിലേക്ക് ക്യൂ നീണ്ടതോടെ സ്ഥലത്ത് ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത നിലയായി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് മുൻഗണന നൽകിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണ് ജില്ലാ ആശുപത്രി. ഇവിടെ ഇപ്പോൾ രോഗികളില്ലെന്നാണ് വിവരം.

ആശുപത്രിയിൽ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. നേരത്തെ നിശ്ചയിച്ച അഭിമുഖമായിരുന്നു. ഇത്രയധികം പേർ വരുമെന്ന് കരുതിയിരുന്നില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് പറഞ്ഞു. അഭിമുഖം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്