മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാൻ ബദൽ സംവിധാനവുമായി ബെവ്കോ

By Web TeamFirst Published May 30, 2020, 10:23 AM IST
Highlights

ക്യൂർ ആർ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നൽകും.

തിരുവനനന്തപുരം: മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാൻ ബദൽ സംവിധാനവുമായി ബെവ് കോ. ക്യൂർ ആർ കോഡ് സ്കാനിംഗിന് പകരം ആപ്പിൽ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകും. ക്യൂർ ആർ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നൽകും. പലയിടങ്ങളിലും ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്തതിനാൽ മദ്യ വിതരണം തടസ്സപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് താല്‍ക്കാലികമായ  ബദൽ സംവിധാനമെന്ന് ബെവ്ക്കോ എംഡി അറിയിച്ചു. ബുക്കിംഗിനുള്ള ബെവ് ക്യൂ ആപ്പ് തകരാറിലായതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് ദിവസങ്ങളിലും മദ്യ വില്പന പലയിടങ്ങളിലും തടസ്സപ്പെടുകയായിരുന്നു. 

ബെവ്ക്യൂ ആപ്പിന്‍റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ബെവ് കോ

ബെവ്ക്യൂ ആപ്പ്: പ്രശ്നങ്ങൾക്ക് കാരണം നിർമ്മാണ കമ്പനിയുടെ പരിചയക്കുറവ്

അതേസമയം ബെവ്‌ക്യു ആപ്പിൻറെ സാങ്കേതിക പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചെന്ന് ഫെയർ കോഡ് കമ്പനി അവകാശപ്പെട്ടു. ആപ്പ് പൂർണമായും പ്രവർത്തന സജ്ജമായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഒടിപി ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കാൻ കഴിഞ്ഞു. മൂന്ന് ഒടിപി സേവന ദാതാക്കളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ഒരു സേവന ദാതാവിൻറെ സൗകര്യം ആണുപയോഗിക്കുന്നത്. എന്തെങ്കിലും തടസ്സം നേരിട്ടാൽ ഓട്ടോമാറ്റിക്കായി അടുത്ത ദാതാവിലേക്ക് മാറുമെന്നാണ് ഫെയർ കോഡ് കമ്പനി വ്യക്തമാക്കുന്നത്. 

 

click me!