കോൺഗ്രസ് നേതാവിന്റെയും മകൻ്റേയും ആത്മഹത്യ; പരാതി കിട്ടിയതായി അറിയില്ല, ഏതന്വേഷണവും നടത്തിക്കോട്ടെ: വിഡി സതീശൻ

Published : Dec 28, 2024, 04:50 PM ISTUpdated : Dec 28, 2024, 04:56 PM IST
കോൺഗ്രസ് നേതാവിന്റെയും മകൻ്റേയും ആത്മഹത്യ; പരാതി കിട്ടിയതായി അറിയില്ല, ഏതന്വേഷണവും നടത്തിക്കോട്ടെ: വിഡി സതീശൻ

Synopsis

രണ്ട് ചെറുപ്പക്കാരെ കൊന്ന കേസാണ് പെരിയ കേസ്. ഗൂഢാലോചന മാത്രമല്ല പാർട്ടി നടത്തിയത്. മുഴുവൻ ആസൂത്രണവും പാർട്ടിയാണ് നടത്തിയത്. പ്രതികളെ ഒളിപ്പിക്കാൻ ശ്രമം നടത്തിയതും സിപിഎം ആണ്. ഭീകര സംഘടനയെക്കാൾ മോശം ആണ് സിപിഎം. ബ്ലൂ പ്രിൻ്റ് തയ്യാറാക്കി ചെറുപ്പക്കാരെ കൊല്ലുന്ന പാർട്ടി ആണ് സിപിഎം. 

കോഴിക്കോട്: വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ഏത് അന്വേഷണവും നടത്തിക്കോട്ടെ. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. 

രണ്ട് ചെറുപ്പക്കാരെ കൊന്ന കേസാണ് പെരിയ കേസ്. ഗൂഢാലോചന മാത്രമല്ല പാർട്ടി നടത്തിയത്. മുഴുവൻ ആസൂത്രണവും പാർട്ടിയാണ് നടത്തിയത്. പ്രതികളെ ഒളിപ്പിക്കാൻ ശ്രമം നടത്തിയതും സിപിഎം ആണ്. ഭീകര സംഘടനയേക്കാൾ മോശം ആണ് സിപിഎം. ബ്ലൂ പ്രിൻ്റ് തയ്യാറാക്കി ചെറുപ്പക്കാരെ കൊല്ലുന്ന പാർട്ടി ആണ് സിപിഎം. കോടതി വിധിയെ സിപിഎം നേതാക്കൾ വെല്ലുവിളിക്കുകയാണ്. പ്രതികളെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും. കോൺഗ്രസും അവരുടെ കുടുംബവും ഒരുമിച്ച് നടത്തിയ പോരാട്ടത്തിൻ്റെ വിജയമാണ് കോടതി വിധിയെന്നും സതീശൻ പറഞ്ഞു. 

ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പം ആയിരുന്നു. അപ്പോൾ അവർ ഇങ്ങനെ പറഞ്ഞിരുന്നില്ല. വർഗീയത ആര് പറഞ്ഞാലും അതിനെ നിഷ്പക്ഷമായി എതിർക്കും. കോൺഗ്രസ് അധികാരം കിട്ടാൻ വേണ്ടി ഒരു സഹകരണവും ചെയ്യില്ല. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണക്ക് നന്ദി പറഞ്ഞ് ദേശാഭിമാനി എഡിറ്റോറിയൽ വരെ എഴുതിയിട്ടുണ്ടെന്നും വിഡി സതീശൻ പ്രതികരിച്ചു. 

പിഎച്ച്ഡി വിദ്യാർഥി മൃണാളിനി, സംഭവിച്ചത് 'സെപ്റ്റിക് ഷോക്ക്', അതീവ ഗുരുതരം; രക്ഷകരായി കുറ്റിപ്പുറം ആശുപത്രി

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ