
കോട്ടയം: യുഡിഎഫ് മുന്നണിയിൽ വെൽഫയർ പാർട്ടി ഇല്ലെന്നും വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല സ്വർണക്കൊള്ളക്കേസിൽ സിപിഎമ്മിന് പങ്കുണ്ട്. പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലായിട്ടും നടപടി എടുക്കാത്തത് അതുകൊണ്ടാണ്. ബോംബ് എറിഞ്ഞ കേസിൽ ജയിൽ പോയ പ്രതിക്ക് ഒരു കുഴപ്പം ഇല്ലെന്നാണ് സിപിഎം പറയുന്നത്. അയാളെ സ്ഥാനാർഥിത്വത്തിൽ തുടരാൻ അനുവദിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
ലേബർ കോഡ് കരട് നേരത്തെ തന്നേ തയ്യാറാക്കി. എൽഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്തില്ല. പ്രതിപക്ഷമായി ചർച്ച ചെയ്തില്ല. പിഎംശ്രീ പോലെ തന്നെ തട്ടിപ്പ് നടത്തി. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾ പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. ബിജെപിക്ക് വിധേയരായി നിൽക്കുന്ന സർക്കാർ ആണ്. ശബരിമല വിഷയത്തിൽ സിപിഎം അനുകൂല നിലപാട് ആണ് ബിജെപിക്ക്. സിപിഎം- ബിജെപി ഒരേ തോണിയിലെ യാത്രക്കാരാണ്. ദ്വാരപാലക ശിൽപ്പം ഏത് കോടീശ്വരന് നൽകി എന്ന് ചോദിച്ചതിനാണ് തനിക്കെതിരെ കേസ് നൽകിയത്. രണ്ട് കോടിയായിരുന്നു ആദ്യം മാനനഷ്ടം ആവശ്യപ്പെട്ടത്. പിന്നീടത് പത്ത് ലക്ഷമായി ചുരുങ്ങി. പദ്മകുമാർ കൂടുതൽ വെളിപ്പെടുത്തൽ നടത്തും എന്ന പേടിയാണ് നടപടി എടുക്കാത്തതിന്റെ പിന്നിൽ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നടപടി എടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം ചർച്ച ആകാത്തിരിക്കാൻ ആണ് രാഹുൽ വിഷയം കൊണ്ട് വരുന്നത്. ഇപ്പോൾ ചർച്ച ആകുന്നത് എല്ലാ പഴയ വിഷയമാണെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ രാഹുൽ പ്രചരണം നടത്തുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വിഡി മറുപടി പറഞ്ഞില്ല. പറയാൻ ഉള്ളത് എല്ലാം പറഞ്ഞിട്ടുണ്ട്. യുഡിഎഫിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യാസമായി വിമത ശല്യങ്ങൾ കുറവാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.