VD Satheesan : തുടരുന്ന ശിശുമരണങ്ങൾ; പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ

Web Desk   | Asianet News
Published : Dec 06, 2021, 06:13 AM IST
VD Satheesan : തുടരുന്ന ശിശുമരണങ്ങൾ; പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ

Synopsis

രാവിലെ പത്തി മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും

അട്ടപ്പാടി: ശിശിമരണങ്ങൾ (infant ceath)തുടർക്കഥയായ അട്ടപ്പാടിയിൽ (attappady)പ്രതിപക്ഷ നേതാവ്
വി.ഡി.സതീശൻ (vd satheesan)ഇന്ന് സന്ദർശനം നടത്തും. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് സന്ദർഷശനം.ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം.രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും.

രാവിലെ പത്തി മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും.സതീശനൊപ്പം മണ്ണാർകാട് എംഎൽഎ എൻ.ഷം ഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.

യോ​ഗം ഉണ്ടെന്ന് അറിയിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയശേഷം ആരോ​ഗ്യമന്ത്രി അട്ടപ്പാടിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത് എന്ന് കഴിഞ്ഞ ദിവസം പ്രഭുജാസ് ആരോപണം ഉന്നയിച്ചിരുന്നു. 

തനിക്ക് പറയാനുള്ളത് കേൾക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കിയിരുന്നു

കഴിഞ്ഞ ഫെബ്രുവരിയിൽ 32 ലക്ഷം മുടക്കി ഫർണീച്ചറടക്കം വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആശുപത്രിക്ക് ബാധ്യതയായി ആംബുലൻസുകൾ കട്ടപ്പുറത്തും. ഓടുന്നവയിൽ മതിയായ ജീവൻ രക്ഷാ സംവിധാനവുമില്ല. അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ട് തന്നെയുണ്ട്.

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു