Mullaperiyar : രാത്രിയിൽ വീണ്ടും ഷട്ടറുകൾ തുറന്നു; പിന്നീട് നാലെണ്ണം അടച്ചു; പെരിയാർ‌ തീരത്ത് ജാ​ഗ്രത

Web Desk   | Asianet News
Published : Dec 06, 2021, 05:33 AM ISTUpdated : Dec 06, 2021, 08:33 AM IST
Mullaperiyar : രാത്രിയിൽ വീണ്ടും ഷട്ടറുകൾ തുറന്നു; പിന്നീട് നാലെണ്ണം അടച്ചു; പെരിയാർ‌ തീരത്ത് ജാ​ഗ്രത

Synopsis

പെരിയാർ തീരത്ത് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിൽ (MULLAPERIYAR DAM)രാത്രിയിൽ വീണ്ടും ഷട്ടറുകൾ (SHUTTERS)തുറന്നു. ഇപ്പോൾ എട്ട് ഷട്ടറുകൾ ആണ് തുറന്നത്. 5600ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനുശേഷം 8.30 ഓടെ നാല് ഷട്ടറുകൾ അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുപകൾ വഴി 2099.95 ക്യുസെക്സ് വെള്ളം ഒഴുക്കി വിടുന്നുണ്ട്. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി ആണ്

രാത്രിയിൽ നാല് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി 4000ഘനയടി വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാർ തീരത്ത് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിനിടെ വണ്ടിപ്പെരിയാർ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലെ ചില വീടുകളിൽ വെള്ളം കയറി

കഴിഞ്ഞ രണ്ട് തവണയായി തമിഴഅനാട് രാത്രിയിൽ‌ ഷട്ടറുകൾ തുറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. രാത്രിയിൽ ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം കാറ്റിൽ പറത്തിയാണ് തമിഴ്നാടിന്റെ ഈ പ്രവൃത്തി. ഇതേ ആവശ്യം ഉന്നയിച്ച് കേരളത്തിന്റെ മിഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മനുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തും നൽകിയിരുന്നു

അണക്കെട്ടിലെ ജലനിരപ്പിൽ പുലർച്ചെയോടെ നേരിയ കുറവ്. 141.95 അടിയാണ് ഇപ്പോൾ ജലനിരപ്പ്. ഇതോടെ സ്പിൽ വേയിലെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്നലെ രാത്രിയിൽ പക്ഷേ കേരളത്തിന്റെ ആവശ്യം പരി​ഗണിക്കാതെ സ്പിൽവേയിലെ മൂന്നു ഷട്ടർ കൂടി തമിഴ്നാട് തുറന്നിരുന്നു. അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയായിരുന്നു ഇത്. . രണ്ടു ഷട്ടറുകൾ രാത്രി എട്ടു മണിക്കാണ് തുറന്നത്. 

30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1687 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോയത്. സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിരുന്നു

അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ ആളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്.  വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൌൺസ്മെൻറുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങും, കടുത്ത നിലപാടുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ; തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും
ഇനി വിലക്കുറവിൽ ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വാങ്ങാം; 14 കാരുണ്യ ഫാർമസികളിൽ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്