കെ റെയിൽ പദ്ധതിയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്, തണ്ണീർത്തടങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Published : Jan 21, 2021, 03:02 PM IST
കെ റെയിൽ പദ്ധതിയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്, തണ്ണീർത്തടങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Synopsis

ഇതുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആശങ്ക പരിഹരിക്കും. എന്നാൽ പദ്ധതിയെ തുരങ്കം വയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. മോൻസ് ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. 88 കിലോമീറ്റർ ദൂരം തൂണുകൾക്ക് മുകളിലാണ് പദ്ധതി. തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടും. 9314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആശങ്ക പരിഹരിക്കും. എന്നാൽ പദ്ധതിയെ തുരങ്കം വയ്ക്കാൻ ആരെയും അനുവദിക്കില്ല. സബർബൻ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'