
തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്.ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്.സർക്കാരിന്‍റെ തികഞ്ഞ അനാസ്ഥയാണിത്.സർക്കാർ സംവിധാനങ്ങൾ തകർന്നു. 18 ലും 30 ലേറെ ശിശു മരണങ്ങൾ ഉണ്ടായി.ഒരു മാസത്തിനിടെ നാല് കുട്ടികൾ മരിച്ചു.കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല.കോട്ടത്തറ ആശുപത്രിയിലെ കാന്‍റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നുരാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നൻ ആയ ഡോ പ്രഭുദാസിനെ മാറ്റി.[പകരം വന്ന ആൾക്ക് പരിചയ കുറവാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മഴ മൂലം റോഡിൽ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോൾ വാഹനം കിട്ടാതെ വന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വിശദീകരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നു.ആദിവാസി ഊരിൽ വാഹന സൗകര്യ കുറവ് പരിഹരിക്കാൻ ശ്രമിക്കും.എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്..ഊരുകളിലെ ഗതാഗത പ്രശ്‍നം തീർക്കാൻ പ്രത്യക പാക്കേജ് നടപ്പാക്കും.അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
Udf സർക്കാർ കാലത്താണ് അട്ടപ്പാടിയിൽ കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.മുരുഗള ഊരിൽ മരിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല..കുഞ്ഞിന് ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നു.പീഡിയാട്രിക് ഐസിയു അടക്കം ഒരുങ്ങുകയാണ്, ന്യൂ ബോൺ എഐസിയു നവീകരിച്ചു.കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യം ഉണ്ട്.ഷംസുദ്ധീൻ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. . ഷംസുദ്ധീൻ കോട്ടത്തറ ആശുപത്രി സന്ദർശിക്കണം എന്ന വീണ ജോർജിന്റെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.പിന്നാലെ ഭരണ പക്ഷത്തു നിന്നും ബഹളം ഉണ്ടായി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു
ആരോഗ്യ മന്ത്രി എം എല്‍ എ യെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോട്ടത്തറ ആശുപത്രി സന്ദര്‍ശിക്കാനാണ് മന്ത്രി എംഎല്‍എയോട് പറഞ്ഞത്. വീണ ജോർജിന്റെ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപെടുത്തുന്നു.ഓട് പൊളിച്ചു വന്നതല്ല ഷംസുദ്ധീൻ. ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം.അട്ടപ്പാടിയിലേത് ശിശു മരണങ്ങൾ അല്ല കൊലപാതകമെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam