ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമരം; പ്രതിപക്ഷ അധ്യാപക സംഘടനകൾ മൂല്യ നിർണ്ണയക്യാമ്പ് ബഹിഷ്കരിക്കും

By Web TeamFirst Published Mar 25, 2019, 8:51 AM IST
Highlights

സമരം നടത്തുന്ന സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചതിനൊപ്പം ഖാദർ കമ്മിറ്റിയുടെ ശുപാർശ മന്ത്രി സഭായോഗം അംഗീകരിക്കുകയും ചെയ്തു.

തിരുവനന്തപുരം: ഹയർസെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പ് ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷ അധ്യാപക സംഘടനകൾ. ഏപ്രിൽ 2, 3 തിയ്യതികളിലെ മൂല്യനിർണയ ക്യാമ്പാണ് ബഹിഷ്കരിക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരെയാണ് പ്രതിഷേധം.

അഞ്ച് പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയാണ് സൂചന എന്ന നിലയിൽ സമരം നടത്തുന്നത്. സെക്കൻഡറി, ഹയർസെക്കൻഡറി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കണമെന്നുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഈ സംഘടനകൾ സമരത്തിലാണ്. സർക്കാർ ചർച്ചയ്ക്ക് വിളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തിയ്യതി നിശ്ചയിച്ചിട്ടില്ല. 

അതിനിടെ ഖാദർ കമ്മിറ്റിയുടെ ശുപാർശ മന്ത്രി സഭായോഗം അംഗീകരിക്കുകയും ചെയ്തു. ഇത് പിൻ വാതിലിലൂടെ നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് സംഘടനകൾ പറയുന്നു. ക്യാമ്പ് ബഹിഷ്കരിക്കുകയാണെങ്കിൽ കൂടുതൽ അച്ചടക്ക നടപടിയിലേക്ക് സർക്കാർ നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

click me!