കിറ്റ് കൊള്ളയിൽ തെളിവുമായി പ്രതിപക്ഷം, കുറഞ്ഞ നിരക്കിൽ പിപിഇ കിറ്റ് നല്‍കാമെന്നേറ്റ കമ്പനിയുടെ കത്ത് പുറത്ത്

Published : Jan 22, 2025, 01:24 PM ISTUpdated : Jan 22, 2025, 01:31 PM IST
കിറ്റ് കൊള്ളയിൽ തെളിവുമായി പ്രതിപക്ഷം, കുറഞ്ഞ നിരക്കിൽ പിപിഇ കിറ്റ് നല്‍കാമെന്നേറ്റ കമ്പനിയുടെ കത്ത് പുറത്ത്

Synopsis

സാൻഫാർമ കമ്പനിയിൽ നിന്ന്  കിറ്റ് ഒന്നിന് 1550രൂപയ്ക്ക് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം.അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കിൽ 2റ്റ് നൽകാൻ തയ്യാറാണെന്ന് സർക്കാറിനെ അറിയിച്ചിരുന്നു

തിരുവനന്തപുരം: കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയിൽ സർക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. കുറഞ്ഞ നിരക്കിൽ പിപിഇ കിറ്റ്  നൽകാമെന്നേറ്റ് അനിത ടെക്സ്കോട്ട് എന്ന കമ്പനി ആരോഗ്യവകുപ്പിന് നൽകിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടു.വിപണി വിലയേക്കാൾ  മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത് ക്ഷാമം കാരണമെന്നായിരുന്നു മുൻ ആരോഗ്യമന്ത്രിയുടെ നിലപാട്. സാൻഫാർമ കമ്പനിയിൽ നിന്ന്  കിറ്റ് ഒന്നിന് 1550രൂപയ്ക്ക് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം.

എന്നാൽ ഈ ഉത്തരവിറക്കുന്നതിന് മുൻപ് തന്നെ അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കിൽ 25,000 കിറ്റ് നൽകാൻ തയ്യാറാണെന്ന് സർക്കാറിനെ അറിയിച്ചിരുന്നു. ഈ കത്ത് പുറത്ത് വിട്ടാണ് പ്രതിപക്ഷം സർക്കാറിനെതിരെ അഴിമതി ആരോപണം ശക്തമാക്കുന്നത്.ദുരിതകാലത്ത് തീവെട്ടിക്കൊള്ള നടത്തിയത് ധനമ്ന്ത്രി അടക്കമുള്ള പർച്ചേസ് കമ്മിറ്റി ആണെന്നും ശൈലജയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

 

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ