ക്യാനുകളിൽ പെട്രോൾ-ഡീസൽ നൽകരുതെന്ന ഉത്തരവ്; കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി; സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം

Published : Jun 14, 2026, 07:03 PM IST
T Siddique

Synopsis

കോൺഗ്രസ് ഭവന പദ്ധതി ഉടൻ തുടങ്ങുമെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. നടപടികളുമായി പാർട്ടി മുന്നോട്ടു പോകുന്നു. വയനാട് ജില്ലയിലെ ഷിഗല്ല നിയന്ത്രണവിധേയമാണെന്നും മന്ത്രി വിശദമാക്കി.

തിരുവനന്തപുരം: ക്യാനുകളിൽ പെട്രോൾ. ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. കർഷകരെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മന്ത്രി വ്യക്തമാക്കി. മൊത്തം വിതരണ കേന്ദ്രങ്ങളിൽ പലതിലും വിലക്കൂടുതലാണ്. കേന്ദ്ര മന്ത്രിക്ക് ഇക്കാര്യത്തിൽ ഇടപെടൽ തേടി കത്ത് അയച്ചുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു. വിഷയത്തിൽ അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ കാണും. ഉത്തരവ് പുനഃ പരിശോധിക്കണം. ഇല്ലെങ്കിൽ കേരളത്തിലെ കർഷകർക്ക് തിരിച്ചറിയൽ കാർഡ് നൽകി ഇന്ധനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഉത്തരവ് അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ കർഷകരെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. അന്നം തരുന്ന കർഷകരുടെ ജീവനോപാധി തടയരുതെന്നും കൃഷിമന്ത്രി പറഞ്ഞു. കോൺഗ്രസ് ഭവന പദ്ധതി ഉടൻ തുടങ്ങുമെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. നടപടികളുമായി പാർട്ടി മുന്നോട്ടു പോകുന്നു. വയനാട് ജില്ലയിലെ ഷിഗല്ല നിയന്ത്രണവിധേയമാണെന്നും മന്ത്രി വിശദമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത, തലയ്ക്ക് ഗുരുതര പരുക്ക്; അന്വേഷണം ഊർജിതമാക്കി പൊലീസ്
വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; 'പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടന, പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് പറയുമോ?'; വി മുരളീധരൻ എംഎൽഎ