ശബരിമല അഷ്ടാഭിഷേകം: കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

Published : May 29, 2026, 06:23 PM ISTUpdated : May 29, 2026, 07:08 PM IST
Sabarimala Gold Theft case

Synopsis

ശബരിമല അഷ്ടാഭിഷേകത്തിൻ്റെ കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് ഹൈക്കോടതി നിർദേശം. 

കൊച്ചി: ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകങ്ങൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട്‌ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് നിർദേശം നൽകിയത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിലാണ് നടപടി.

അഷ്ടാഭിഷേക പൂജകളുടെ മറവില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. സ്റ്റേറ്റ് പര്‍ച്ചേസ് ചടങ്ങള്‍ പ്രകാരം പൂജാസാധനങ്ങള്‍ വാങ്ങുന്നതിന്‍റെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കാലാവധി വിവരങ്ങൾ, പൂജാ സാധനങ്ങൾ വാങ്ങുന്ന നിലവിലെ നടപടിക്രമം, സുനിൽ കുമാർ എന്നയാളുടെ ഇടപാടുകൾ എന്നിവ സംബന്ധിച്ചും വിശദമായ റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേമാതരം മുഴുവൻ ചൊല്ലിയില്ല; സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ച് ഗവർണർ
അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം