സൗജന്യം തടയാൻ ഓര്‍ഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്റ്റ് ആക്കിയോ? വിശദീകരണവുമായി കെഎസ്ആര്‍ടിസി, 'വ്യാജ പ്രചാരണം നടത്തരുത്'

Published : Jun 15, 2026, 05:50 PM IST
city fast stickers ksrtc

Synopsis

യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ, പദ്ധതിയിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ ബസുകളിൽ യാത്രക്കാർക്കായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ചില വാർത്താ മാധ്യമങ്ങളിലൂടെയും നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം. തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി ഓർഡിനറി, സിറ്റി ഫാസ്റ്റ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലും വ്യക്തതയോടെ നിലവിലുണ്ട്.

തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓർഡിനറി ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. സിറ്റി ഫാസ്റ്റ് ബസുകൾക്ക് താരതമ്യേന സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന കാര്യം യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെട്ട ഓർഡിനറി ബസുകളുടെയും ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിലാണ് ഓർഡിനറി സർവീസുകൾക്ക് പുറമേ സിറ്റി ഫാസ്റ്റ് സർവീസുകൾ വ്യാപകമായി സർവീസ് നടത്തുന്നത്. 2022 ഏപ്രിൽ 30-ലെ സർക്കാർ വിജ്ഞാപന പ്രകാരം സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് 12 രൂപയാണ് കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 1.03 രൂപയും ഈടാക്കും. എന്നാൽ, സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമാണ്. സിറ്റി ഫാസ്റ്റ് സർവീസുകൾ പ്രത്യേക നിരക്കും ക്ലാസുമുള്ളതിനാൽ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുന്നില്ല.

പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ സംബന്ധിച്ച് വിശദമായ സർവേയും കണക്കെടുപ്പുകളും മുൻകൂട്ടി നടത്തിയിരുന്നു. ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോർഡുകൾക്ക് പുറമേ ബസുകളുടെ ബോഡിയിലും കൂടുതൽ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിന് സസ്പെൻഷൻ മാത്രം, കടുത്ത നടപടിയെടുക്കാതെ പാർട്ടി
'ഓപ്പറേഷൻ തൂഫാൻ' മന്ത്രിയുടെ സ്റ്റാഫിൽ ക‌ഞ്ചാവ് കേസ് പ്രതിയുടെ സഹോദരൻ, വിമർശനവുമായി ഡിവൈഎഫ്ഐ; 'മുഖ്യമന്ത്രിക്ക് പൂക്കിത്തരവും എമ്പോക്കിത്തരവും'