റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. ഇന്ന് എല്ലാ ജില്ലകളിലും വരും മണിക്കൂറിലും രാത്രിയിലുമായി കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വയനാട്: കനത്ത മഴയെത്തുടർന്ന് നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. ഇന്ന് എല്ലാ ജില്ലകളിലും വരും മണിക്കൂറിലും രാത്രിയിലുമായി കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ഓഗസ്റ്റ് 2 ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർകോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഓറഞ്ച് അലർട്ട് നിലവിലുള്ള സാഹചര്യത്തിലാണ് അവധി. ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തിലാണ് വയനാട് നാളെയും അവധി പ്രഖ്യാപിച്ചത്.