
തിരുവനന്തപുരം: കേരളത്തിൽ മാത്രം അവയവ മാറ്റത്തിനായി പേരു നൽകി കാത്തിരിക്കുന്നത് 3000 ത്തിലധികം പേരാണ്. രാജ്യത്ത് മൂന്നു ലക്ഷം പേരും. അവയവമാറ്റം നടക്കാത്തിനാൽ പ്രതിദിനം രാജ്യത്ത് 20 പേരെങ്കിലും മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജീവിച്ചിരിക്കുന്നവർ ദാതാക്കളാകുന്നത് കൂടുന്നുണ്ട്. പക്ഷേ മരണാനന്തരമുള്ള അവയവദാനം കുറയുകയാണ്. ഇന്ന് ലോക അവയവദാന ദിനമാണ്. അവയവദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ആഗസ്ത് 13 ന് ഈ ദിനമായി ആചരിക്കുന്നത്.
പക്ഷെ ലക്ഷ്യത്തിലെത്താൻ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നതാണ് യാഥാർത്ഥ്യം. മരണാനന്തര അവയവദാനം കുറയുന്നത് ഒരുപാടു പേരുടെ ജീവിതവും, പ്രതീക്ഷയുമാണ് ചോദ്യത്തിലാക്കുന്നത്. ഔദ്യോഗിക കണക്കു പ്രകാരം മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൃതസഞ്ജീവനി നിലവിൽ വന്നത് മുതൽ ഇന്നുവരെ അവയവദാനം നടന്ന മസ്തിഷ്‌ക മരണത്തിന്റെ കണക്ക് 358.2020 ൽ 21 പേരാണ് സന്നദ്ധരായത്. 2021 ൽ ഇത് 17 ഉം 2022 ൽ 14 മായി കുറഞ്ഞു. ഈ വർഷം സന്നദ്ധരായത് 11 പേർ മാത്രമാണ്.ദാതാക്കളുടെ കുറവിനൊപ്പം നടപടിക്രമങ്ങളിലെ കാലതാമസവും അവയവദാനത്തിന് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ നമ്മുടെ സംസ്ഥാനത്താണ് മരിക്കുമ്പോൾ അവയവങ്ങൾ ദാനം ചെയ്യാമെന്ന് ഏറ്റവുമധികം പേര്‍ പ്രതിജ്ഞയെടുക്കുന്നത്.
ഒന്നര ലക്ഷം പേര്‍ പ്രതിജ്ഞയെടുത്ത കേരളത്തില്‍ 51 ആശുപത്രികളിലാണ് അവയവം മാറ്റിവെക്കൽ നടക്കുന്നത്. ഇതിൽ സർക്കാർ മേഖലയിലുള്ളത് ആറെണ്ണം മാത്രം, ഈ കണക്കിൽ മാറ്റം വരണം, അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂട്ടണം. ശാസ്ത്രസാങ്കേതികമേഖലയിലെ പുരോഗതി പ്രതിഫലിപ്പിക്കപ്പെടണം. ബോധവത്കരണം കൂട്ടണം. എങ്കിലേ ലക്ഷ്യത്തിലെത്താനാകൂ. ഓർക്കുക, നിരവധി പേരാണ് ഈ വെളിച്ചവും കാത്ത് ജീവിതത്തിന്റെ ഇരുട്ടത്ത് ഇരിക്കുന്നത്.
ജീവിച്ചിരിക്കേ അവയവം ദാനം നൽകിയവർ - 10141,
ജീവിച്ചിരിക്കേ വൃക്ക ദാനം നൽകിയവർ - 8487.
വര്‍ഷം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്
2018 - 792
2019 - 838
2020 - 654
2021 - 861
2022 - 1092
കരൾ ദാനം നൽകിയ ജീവിച്ചിരിക്കുന്നവർ 1654 പേരാണ്. വര്‍ഷം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്
2018 - 169
2019 - 153
2020 - 197
2021 - 279
2022 - 331
മൃതസഞ്ജീവനി നിലവിൽ വന്നത് മുതൽ ഇന്നുവരെ അവയവദാനം നടന്ന മസ്തിഷ്‌ക മരണത്തിന്റെ കണക്ക് -358 എണ്ണമാണ്. വര്‍ഷം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
2012-13 45
2014 -58
2015 -76
2016 -71
2017 -18
2018 -8
2019 -19
2020 -21
2021 -17
2022 -14
2023 -11
അവയവം മാറ്റിവെക്കൽ
സംസ്ഥാനത്തെ ആകെ ആശുപത്രികൾ 51
സർക്കാർ ആശുപത്രികൾ 6
വിവിധ അവയവങ്ങൾക്കായി മരണാനന്തര അവയവദാന പദ്ധതിയിൽ പേര് നൽകിയത് 3702 രോഗികളാണ്.
ദാനം ചെയ്യാന്‍ സാധിച്ച അവയവങ്ങള്‍ തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്
2362 - വൃക്ക
828 - കരൾ
67 - ഹൃദയം
6 - ശ്വാസകോശം
12 - പാൻക്രിയാസ്
2 - ചെറുകുടൽ
425 - കോർണിയ
മൃതസഞ്ജീവനി പദ്ധതിയിൽ ഇതുവരെ അവയവമാറ്റം നടത്തിയത് 1041 രോഗികളാണ്. ഇതില്‍ തന്നെ അവയവങ്ങള്‍ തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
വൃക്ക - 624
കരൾ - 290
ഹൃദയം - 75
ശ്വാസകോശം - 4
പാൻക്രിയാസ് - 16
ചെറുകുടൽ - 5
ശ്വാസനാളം - 1
കൈ - 26
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം