
കൊച്ചി : അവയവ കച്ചവടത്തിന് ആളുകളെ വിദേശ രാജ്യത്തേക്ക് കടത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്നാട്ടിലേക്കും. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ പരിശോധന നടത്തി. നേരത്തെ അറസ്റ്റിലായ സബിത്ത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.
യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം, ഒളിവിൽ പോയ 40കാരനായ ഭർത്താവ് അറസ്റ്റിൽ
അവയവ കടത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടിലുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച് വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു പ്രതികൾ അവയവക്കച്ചവടം നടത്തിയത്.സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയതെന്നാണ് പൊലീസ് ഭാഷ്യം.
രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത്ത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിലേക്ക് വരുന്നത്. കൊച്ചി- കുവൈറ്റ്- ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശേരിയിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് പിടികൂടിയത്.എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam