ഓര്‍ത്തഡോക്സ് സഭക്കെതിരെ പടയൊരുക്കം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാതോലിക്കാ ബാവ

By Web TeamFirst Published Feb 6, 2020, 9:56 AM IST
Highlights

ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം തുടരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതി വിധി നടപ്പിലാക്കാൻ തയ്യാറാകണമെന്ന് കാതോലിക്കാബാവ

തിരുവല്ല: ഓര്‍ത്തഡോക്സ് സഭക്കെതിരെ പടയൊരുക്കം നടക്കുകയാണെന്ന് ഓര്‍ത്ത്ഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. സഭാ തര്‍ക്കത്തിൽ കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഓര്‍ത്ത്ഡോക്സ് യാക്കോബായ തര്‍ക്കം തുടരണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.  തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതി വിധി നടപ്പിലാക്കാൻ തയ്യാറാകണമെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് വായിക്കാം: സുപ്രീംകോടതി വിധിയില്‍ ഇനി മധ്യസ്ഥത വേണ്ട: അനുനയനീക്കം തള്ളി ഓര്‍ത്തഡോക്സ് സഭ... 

നീതി ലഭിച്ചിട്ടും അത് അനുഭവിക്കാൻ കഴിയാത്ത സ്ഥിതിായണ് ഓര്‍ത്ത്ഡോക്സ് സഭയക്ക് നിലവിലുള്ളത്.
മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ ബില്ല് നീതിനിഷേധത്തിന് തെളിവാണ്. സര്‍ക്കാര്‍ നടത്തുന്നത് പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണെന്നും ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ആരോപിച്ചു.

തുടര്‍ന്ന് വായിക്കാം: മൃതദേഹങ്ങളോട് ആദരവ് കാണിക്കണം; സഭാതര്‍ക്കത്തിലെ സർക്കാർ ഓർഡിനൻസിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി...

 

click me!