കൊച്ചി: മലങ്കര സഭാ തര്‍ക്കത്തില്‍ മറ്റു സഭകളുടെ മധ്യസ്ഥശ്രമം തള്ളി ഓര്‍ത്തോഡോക്സ് സഭ. സുപ്രീം കോടതി വിധിക്ക് മുകളില്‍ ആരും മധ്യസ്ഥതക്ക് വരണ്ടന്നും ചിലരുടെ കുതന്ത്രമാണ് അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്നിലെന്നും ബസേലിയോസ് മര്‍ത്തോമാ കാതോലിക്കാ ബാവ തുറന്നടിച്ചു.  മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഓര്‍ത്തോഡോക്സ് - യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക്  തയ്യാറാണെന്ന് കാട്ടി അഞ്ച് സഭകളുടെ അധ്യക്ഷന്‍മാരാണ് ഇന്നലെ ഇരു സഭകള്‍ക്കും കത്ത് നല്‍കിയത്. എന്നാല്‍ കൊച്ചിയില്‍ ക്രൈസ്തവ യുവജന പ്രസ്ഥാനം  സംഘടിപ്പിച്ച  സഹന സമര വേദിയില്‍ വെച്ചാണ് കാതോലിക്കാ ബാവ ഈ ക്ഷണം തള്ളിക്കളഞ്ഞത്. സുപ്രീംകോടതി വിധി അനുസരിക്കാത്തവരുമായി എന്ത് മധ്യസ്ഥ ചര്‍ച്ചയാണ് നടത്തേണ്ടതെന്നും സമരം ഉദ്ഘാടനം ചെയ്ത് കാതോലിക്കാ ബാവ ചോദിച്ചു

സഭാധ്യക്ഷരുടെ ഇടപെടൽ സ്വാഗതാർഹം ചെയ്ത്  മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പ്രസ്താവന ഇറക്കിയിരുന്നു. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു പ്രശ്നങ്ങള്‍  പരിഹരിക്കാന്‍  ശ്രമിച്ചു വരികയാണ് എന്നാല്‍ ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ്  പ്രശ്‌നപരിഹാരത്തിന് തടസ്സമായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സുപ്രീംകോടതിക്ക് മുകളിലുള്ള ചർച്ചകളോട് തങ്ങൾക്ക് താത്പര്യമില്ലെന്ന മറുപടിയാണ് ഇതിന് ഓർത്തഡോക്സ്