ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

By Web TeamFirst Published Nov 18, 2019, 7:33 AM IST
Highlights

പിറവം പള്ളിയിലെ സാഹചര്യങ്ങളും അറിയിക്കും. ഓർത്തഡോക്സ്,യാക്കോബായ തർക്കത്തിൽ മലങ്കര സഭക്ക് കീഴിലുള്ള പള്ളികൾ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു സുപ്രീംകോടതി വിധി. 

ദില്ലി: സഭാതർക്ക കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി, പൊലീസ് മേധാവി ഉൾപ്പടെയുള്ളവർക്കെതിരെയാണ് ഹർജി. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. എന്നാൽ ഓരോ പള്ളികളിലെയും സാഹചര്യം നോക്കി ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് സർക്കാർ അറിയിക്കും. 

പിറവം പള്ളിയിലെ സാഹചര്യങ്ങളും അറിയിക്കും. ഓർത്തഡോക്സ്,യാക്കോബായ തർക്കത്തിൽ മലങ്കര സഭക്ക് കീഴിലുള്ള പള്ളികൾ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു സുപ്രീംകോടതി വിധി. വിധിക്കെതിരെ യാക്കോബായ സഭ നൽകിയ പുനപരിശോധന ഹർജികൾ തള്ളിയിരുന്നു. പിന്നീട് തിരുത്തൽ ഹർജി നൽകിയെങ്കിലും അത് പിൻവല്ക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.

click me!