സഭാ തർക്കം തീർക്കാൻ നിയമനിർമാണം; ഓർത്തഡോക്സ് സഭ ഇന്ന് നിലപാട് വ്യക്തമാക്കും

Published : Mar 10, 2023, 06:56 AM IST
സഭാ തർക്കം തീർക്കാൻ നിയമനിർമാണം; ഓർത്തഡോക്സ് സഭ ഇന്ന് നിലപാട് വ്യക്തമാക്കും

Synopsis

നിലവിലെ സാഹചര്യത്തിൽ നിയമ നിർമ്മാണത്തിനുള്ള സർക്കാർ നീക്കം ഓർത്തഡോക്സ് സഭ അംഗീകരിക്കാനുള്ള സാധ്യത പരിമിതമാണ്. 

തിരുവനന്തപുരം: സഭ തർക്കം പരിഹരിക്കാൻ നിയമ നിർമാണം നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയതോടെ വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ ഓർത്തഡോക്സ് സഭ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. സഭ ആസ്ഥാനമായ ദേവലോകം അരമനയിൽ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന വർക്കിംഗ് കമ്മിറ്റി യോഗമാകും നിലപാട് പ്രഖ്യാപിക്കുക. രാവിലെ പതിനൊന്ന് മണിയ്ക്കാണ് യോഗം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നതാണ് സഭയുടെ പ്രഖ്യാപിത നിലപാട്. നിയമ നിർമാണം എന്ന സർക്കാർ നിർദ്ദേശം സഭ നേതൃത്വം തുടക്കം മുതൽ എതിർത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ നിയമ നിർമ്മാണത്തിനുള്ള സർക്കാർ നീക്കം ഓർത്തഡോക്സ് സഭ അംഗീകരിക്കാനുള്ള സാധ്യത പരിമിതമാണ്. 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി