'അനീതി കാണിച്ചവരെ വിശ്വാസികൾക്കറിയാം', സഭാ പ്രശ്നത്തിൽ ബിജെപി നിലപാട് സ്വാഗതാര്‍ഹമെന്ന് ഓർത്തഡോക്സ് സഭ

By Web TeamFirst Published Mar 31, 2021, 10:10 AM IST
Highlights

തെരഞ്ഞെടുപ്പ് കാലത്ത് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താത്തതെന്നും  ഓര്‍‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.എംഒ ജോണ്‍

തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ തർക്കവിഷയത്തിൽ സർക്കാരിനെ രൂകഷമായി വിമർശിച്ച് ഓര്‍‍ത്തഡോക്സ് സഭ. സഭയോട് അനീതി കാണിച്ചത് ആരാണെന്ന് വിശ്വാസികള്‍ക്കറിയാമെന്ന് ഓര്‍‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.എം ഒ ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താത്തത്. വിശ്വാസികള്‍ യുക്തമായ തരത്തില്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സഭാ പ്രശ്നം പരിഹരിക്കാൻ ബിജെപി സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. പത്തനംതിട്ടയിലടക്കം ഒരു ജില്ലയിലും സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. ലൗ ജിഹാദ് വിഷയം ഇപ്പോൾ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുന്നത് രാഷ്ട്രീയ മുതലെടുപ്പിനെന്നും എം ഒ ജോണ്‍ കൂട്ടിച്ചേർത്തു. 

click me!