
തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് ഓര്‍ത്തഡോക്സ് സഭയുടെ അന്ത്യശാസനം. നടപടിയുണ്ടായില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നാണ് സഭയുടെ മുന്നറിയിപ്പ്.
മലങ്കര അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായ വിധിയാണ് സുപ്രീംകോടതി വിധിച്ചത്. 2017 ജൂലൈയിലാണ് വിധി വന്നത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
സഭാ തര്‍ക്കം സമവായ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിനോട് പ്രതിഷേധ നിലപാടാണ് ഓര്‍ത്തഡോക്സ് സഭ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി ഒന്നിച്ച് ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളും വിജയിച്ചില്ല. സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്, ഒരാഴ്ചയ്ക്കുള്ളില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് സഭ അറിയിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam