പള്ളിത്തർക്ക കേസിലെ ഹൈക്കോടതി ഇടപെടൽ സ്വാ​ഗതം ചെയ്ത് ഓർത്തഡോക്സ് സഭ, നിയമംപാലിച്ചേ മതിയാകൂവെന്ന് സഭ സെക്രട്ടറി

Web Desk   | Asianet News
Published : Sep 20, 2021, 11:25 AM ISTUpdated : Sep 20, 2021, 11:49 AM IST
പള്ളിത്തർക്ക കേസിലെ ഹൈക്കോടതി ഇടപെടൽ സ്വാ​ഗതം ചെയ്ത് ഓർത്തഡോക്സ് സഭ, നിയമംപാലിച്ചേ മതിയാകൂവെന്ന് സഭ സെക്രട്ടറി

Synopsis

ഓർത്തഡോക്സ്, യാക്കോബായ പള്ളിതർക്ക പ്രശ്നത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത്തിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാത്ത സർക്കാരിന്‍റെ നിസ്സയായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്

കോട്ടയം: പള്ളിത്തർക്ക കേസിൽ കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെ‌തിരെയുള്ള ഹൈക്കോടതി നിർദേശത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ്‌ സഭ മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. രാജ്യത്തെ നിയമങ്ങൾ നടപ്പാക്കാൻ ഏതൊരു സർക്കാരിനും ബാധ്യത ഉണ്ട്. ക്രമസമാധാനത്തിൻ്റെ പേരിൽ കോടതി ഉത്തരവുകൾ നടപ്പാക്കാതെ ഇരുന്നാൽ, അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. നീതി നിഷേധത്തിനു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കില്ലെന്ന് കരുതുന്നുവെന്നും നിയമത്തോടുള്ള പ്രതിബദ്ധത സർക്കാർ പാലിച്ചേ മതിയാകൂവെന്നും ബിജു ഉമ്മൻ പറഞ്ഞു.

ഓർത്തഡോക്സ്, യാക്കോബായ പള്ളിതർക്ക പ്രശ്നത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത്തിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാത്ത സർക്കാരിന്‍റെ നിസ്സയായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാട്  ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം