
തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ് പ്രകാരമുള്ള സന്ദർശകർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ദർശനമനുവദിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. ഈ വർഷത്തെ ചെമ്പൈ സംഗീതോൽസവം ചടങ്ങ് മാത്രമാക്കി നടത്താനും ചെമ്പൈ പുരസ്‍കാര ജേതാവിന്‍റെ സംഗീത കച്ചേരി ഏകാദശി നാളിൽ നടത്തുന്നതിനും തീരുമാനമായി. മുടങ്ങിക്കിടക്കുന്ന ഉദയാസ്‍തമന പൂജ, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ ഏകാദശിക്ക് ശേഷം ആരംഭിക്കും. ദേവസ്വം മീറ്റിങ് ഹാളുകളുടെയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്‍ ബുക്കിങ് ഉടൻ പ്രാബല്യത്തിൽ വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam